crime

കരിപ്പൂരില്‍ 51 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍

By webdesk14

December 21, 2023

കരിപ്പൂര്‍: കരിപ്പൂരില്‍ എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി നഹാസ്, കൊണ്ടോട്ടി പുളിക്കല്‍ സ്വദേശികളായ ഷിഹാബുദ്ദീന്‍, സക്കീര്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്നും 51 ഗ്രാം എംഡിഎംഎ കൊണ്ടോട്ടി പൊലീസ് കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.