kerala

പാഴ്സല്‍ വണ്ടി വഴിയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറി; 10 വയസുകാരനുള്‍പ്പടെ മൂന്നു പേര്‍ മരിച്ചു

By webdesk14

April 17, 2023

എറണാകുളം വാഴക്കുളം മടക്കാനത്ത് നിയന്ത്രണം വിട്ട വാഹനം ഇടിച്ച് 3 വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം. കൂവേലിപ്പടി സ്വദേശികളായ മേരിയും പ്രജേഷും പ്രജേഷിന്റെ പത്തുവയസുകാരനായ മകനുമാണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.

പ്രജേഷ് വാഴക്കുളം മടക്കാനത്ത് ഒരു തട്ടുകട നടത്തുന്നുണ്ട്. രാവിലെ അവിടേക്ക് പോകുന്ന വഴിയാണ് എറണാകുളത്ത് നിന്ന് പാഴ്‌സല്‍ കൊണ്ടുവരുകയായിരുന്ന വാഹനം ഇവരെ ഇടിച്ച് തെറിപ്പിച്ചത്. പ്രജേഷിന്റെ അയല്‍വാസിയാണ് അപകടത്തില്‍ മരിച്ച മേരി.