Culture

അടൂരില്‍ മിനിലോറി സ്‌കൂട്ടറിലിടിച്ച് മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മരിച്ചു

By chandrika

January 08, 2018

 

അടൂര്‍: മിനിലോറി സ്‌കൂട്ടറിലിടിച്ച് മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ഞാറാഴ്ച അര്‍ധരാത്രി തേനീച്ചപ്പെട്ടിയുമായി തൊടുപുഴയിലേക്കു പോയ മിനി ലോറിയും വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. അടൂര്‍ വടക്കടത്തുകാവില്‍ എം.സി റോഡിലാണ് അപകടമുണ്ടായത്.

അടൂര്‍ മാങ്കൂട്ടം ചരുവിള പടിഞ്ഞാറ്റേതില്‍ പരേതനായ ജോര്‍ജ്കുട്ടിയുടെ മകന്‍ ചാള്‍സ് (16), അടൂര്‍ കൈതപ്പറമ്പ് ലക്ഷ്മി ഭവനില്‍ ഷാജിയുടെ മകന്‍ വിശാദ് (16), കൊല്ലം പട്ടാഴി വടക്കേക്കര താഴത്തു വടക്ക് പള്ളിവടക്കേതില്‍ വിനോദിന്റെ മകന്‍ വിമല്‍ (16) എന്നിവരാണ് മരിച്ചത്.മൂവരും നെടുമണ്‍ വിഎച്ച്എസ്എസില്‍ പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ഥികളാണ്.അടൂരില്‍നിന്ന് ഏനാത്ത് ഭാഗത്തേക്കു പോകുകയായിരുന്നു ഇവര്‍.