തൃശ്ശൂരില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന നടവരമ്പ് സ്വദേശി ശ്രീരാഗ്, കുട്ടനെല്ലൂര്‍ സ്വദേശി മുഷ്താഖ് എന്നിവരാണ് മരിച്ചത്.

തൃശൂര്‍ ചാലക്കുടി ദേശീയപാതയിലെ നടവരമ്പിനടത്താണ് അപകടമുണ്ടായത്. കണ്ടെയ്‌നര്‍ ലോറിയുടെ പിറകില്‍ കാര്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

ഇരുവരും തത്ക്ഷണം മരിക്കുകയായിരുന്നു. കാറോടിച്ചിരുന്ന ഹരിപ്രസാദിനെ ഗുരുതരമായ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല.