തൃശ്ശൂര്‍: തൃശൂരില്‍ കഞ്ചാവ് കേസില്‍ പിടിയിലായ പ്രതി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് തിരുവനന്തപുരം സ്വദേശി ഷെമീര്‍ മരിച്ചത്. അപസ്മാരത്തെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍ ശക്തന്‍സ്റ്റാന്റില്‍ നിന്ന് കഴിഞ്ഞദിവസമാണ് കഞ്ചാവുമായി ഇയാള്‍ പിടിയിലാവുന്നത്.