kerala

തൃശൂര്‍ പൂരം; ആന വിരണ്ടോടിയത് കണ്ണിലേക്ക് ലേസര്‍ അടിച്ചതു കാരണം; ആരോപണവുമായി പാറമേക്കാവ് ദേവസ്വം

By webdesk17

May 12, 2025

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയത് കണ്ണിലേക്ക് ലേസര്‍ അടിച്ചതു കാരണമെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം. പൂരപറമ്പില്‍ ലേസറുകള്‍ നിരോധിക്കണമെന്നും എഴുന്നള്ളിപ്പില്‍ ആനകളെ ഉപയോഗിക്കുന്നതിനെതിരെ നില്‍ക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ലേസര്‍ അടിച്ചതില്‍ ചില സംഘടനകള്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നെന്നും ലേസര്‍ ഉപയോഗിച്ചവരുടെ റീലുകള്‍ നവമാധ്യമങ്ങില്‍ ഉണ്ടെന്നും ഇത്തരം റീലുകള്‍ സഹിതം പൊലീസിന് പരാതി നല്‍കുമെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു. ഇത്തരം റീലുകള്‍ സഹിതം പരാതി നല്‍കുമെന്നും പാറമേക്കാവ് ദേവസ്വം പറഞ്ഞു.

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയ സംഭവത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഊട്ടോളി രാമന്‍ എന്ന ആനയാണ് പൂരത്തിനിടെ പാണ്ടി സമൂഹം മഠം എം.ജി റോഡിലേക്കുള്ള വഴിയിലൂടെ വിരണ്ടോടിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.