kerala

പൂരപ്പറമ്പില്‍ ആവേശം തീര്‍ത്ത് ‘മെസ്സി’

By webdesk14

April 30, 2023

തിങ്ങിനിറഞ്ഞ പൂരനഗരിയില്‍ വര്‍ണവിസ്മയം തീര്‍ത്ത് കുടമാറ്റം ഗംഭീരമായി. കുടമാറ്റത്തിനിടയില്‍ ഈ വര്‍ഷം ഖത്തറിലെ ലുസൈലില്‍ മെസി ലോകകപ്പുയര്‍ത്തി നില്‍ക്കുന്ന ലയണല്‍ മെസിയുടെ ചിത്രം തൃശൂര്‍ പൂരത്തില്‍ അവതരിപ്പിച്ചായിരുന്നു തിരുവമ്പാടിക്കാര്‍ പൂരത്തെ വരവേറ്റത്.

ഗുരുവായൂര്‍ നന്ദനാണ് പാറമേക്കാവിന്റെ ഗജനിരയെ നയിച്ചത്. തിരുവമ്പാടിയുടെ തിടമ്പേറ്റിയത് തിരുവമ്പാടി ചന്ദ്രശേഖരനാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോര്‍ഡ് ജനക്കൂട്ടമാണ് തേക്കിന്‍കാട് മൈതാനത്ത് എത്തിയത്.