crime

കടയില്‍ കയറി ഇതര സംസ്ഥാന തൊഴിലാളി യുവതിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു

By webdesk14

April 02, 2023

തുണിക്കടയില്‍ കയറി കടയുടമയായ വനിതയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. തൃശൂര്‍ കുന്നത്തങ്ങാടിയിലെ തുണിക്കടയില്‍ ഇന്ന് വൈകീട്ടാണ് സംഭവം. മര്‍ദനത്തില്‍ പരിക്കേറ്റ അരിമ്പൂര്‍ സ്വദേശി രമ (53) തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ത്രീ വേഷത്തിലെത്തിയ ആളാണ് ആക്രമിച്ചെന്ന് രമ മൊഴി നല്‍കി. കടയിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് യാതൊരു പ്രകോരപനവും കൂടാതെ രമയുടെ തലയ്ക്കടിച്ചത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അന്തിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.