kerala

മരുന്ന് മാറി നൽകി രോഗി അബോധാവസ്ഥയിലായി

By webdesk15

March 09, 2023

തൃശൂർ മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകിയതിനെ തുടർന്ന് രോഗി അബോധാവസ്ഥയിലായതായി പരാതി. അബോധവസ്ഥയിലായ പോട്ട സ്വദേശി അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ഹെൽത്ത് ടോണിക്കിന് പകരം ചുമ മരുന്ന് നൽകിയതാണ് അബോധാവസ്ഥയിൽ ആവാൻ കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്.മെഡിക്കൽ കോളേജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചു.