kerala

വാട്ടര്‍ ചാര്‍ജ് ഓണ്‍ലൈന്‍ വഴി: ഉത്തരവ് വാട്ടര്‍ അതോറിറ്റി മരവിപ്പിച്ചു

By webdesk11

February 08, 2023

വാട്ടര്‍ ചാര്‍ജ് ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നതിനായി ജനുവരി 25ന് പുറപ്പെടുവിച്ച ഉത്തരവ് വാട്ടര്‍ അതോറിറ്റി മരവിപ്പിച്ചു. ഓണ്‍ലൈന്‍ സര്‍വീസുകള്‍ വ്യാപിക്കുന്നതിന്റെ ഭാഗമായിയാണ് വാട്ടര്‍ അതോറിറ്റി ചാര്‍ജ് ഓണ്‍ലൈനായി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

ഇത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഉത്തരവ് മരവിപ്പിച്ചത്. ഇതോടെ പുതിയ ഒരു ഉത്തരവിറങ്ങും വരെ പഴയ സ്ഥിതി തുടരും.