film

തഗ് ലൈഫ് ഒടിടിയിലേക്ക്; പുത്തന്‍ ഒടിടി റിലീസുകള്‍ അറിയാം

By webdesk17

July 01, 2025

ഈ മാസം കൈ നിറയെ ചിത്രങ്ങളാണ് ഒടിടിയിലൂടെ പ്രേഷകരിലേക്ക് എത്തുന്നത്. ഏതൊക്കെയാണ് ഒടിടിയിലെ പുത്തന്‍ റിലീസുകള്‍ എന്ന് നോക്കിയാലോ.

1. ഗുഡ് വൈഫ്

ശക്തയായ ഓരോ സ്ത്രീയുടെയും പിന്നില്‍ പറയാന്‍ ഒരു കഥയുണ്ടാകും. പ്രിയ മണി നായികയായി എത്തുന്ന ചിത്രം ആദ്യത്തെ തമിഴ് ഒടിടി സീരിസ് കൂടിയാണ്. പ്രശസ്ത അമേരിക്കന്‍ ടിവി ഷോ ‘ദ് ഗുഡ് വൈഫിന്റെ’ ഔദ്യോഗിക അഡാപ്‌റ്റേഷനാണ് ഈ സീരിസ്. രേവതിയാണ് സീരിസ് സംവിധാനം ചെയ്യുന്നത്. ജൂലൈ 4 ന് ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളില്‍ ഈ സീരിസ് ലഭ്യമാകും.

2. ഉപ്പു കപ്പുറമ്പു

കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമാണ് ഉപ്പു കപ്പുറമ്പു. ഒടിടിയിലേക്ക് നേരിട്ട് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിന്റെ റിലീസ് ജൂലൈ നാലിനാണ്. കീര്‍ത്തിക്കൊപ്പം സുഹാസും നിര്‍ണായക കഥാപാത്രമായുണ്ട്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക.

3. കാളിധര്‍ ലാപതാ

അഭിഷേക് ബച്ചന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മധുമിതയാണ് ചിത്രം ചെയ്യുന്നത്. സീ സ്റ്റുഡിയോസ്, എമ്മെ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓര്‍മക്കുറവും ഒറ്റപ്പെടലും അനുഭവിക്കുന്ന ഒരു മധ്യവയസ്‌കന്റെ കഥയാണ് ചിത്രം. ജൂലൈ നാലിന് സീ5 ലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

4. ദ് ഹണ്ട്: ദ് രാജീവ് ഗാന്ധി അസാസിനേഷന്‍ കേസ്

രാജീവ് ഗാന്ധി വധക്കേസിനെ അടിസ്ഥാനമാക്കിയൊരുക്കിയിരിക്കുന്ന സീരിസ് ആണ് ദ് ഹണ്ട്: ദ് രാജീവ് ഗാന്ധി അസാസിനേഷന്‍ കേസ്. അനിരുദ്ധ്യ മിത്ര എഴുതിയ ’90 ഡെയ്‌സ്: ദ് ട്രൂ സ്റ്റോറി ഓഫ് ദ് ഹണ്ട് ഫോര്‍ രാജീവ് ഗാന്ധി അസാസിന്‍സ്’ എന്ന ബുക്കിനെ അടിസ്ഥാനമാക്കിയാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. നാഗേഷ് കുകുനൂര്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ നാലിന് സോണി ലിവില്‍ സ്ട്രീമിങ് ആരംഭിക്കും.

5. സര്‍സമീന്‍

പൃഥ്വിരാജും കജോളും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് സര്‍സമീന്‍. നടന്‍ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് തുടങ്ങും.

6. മന്‍ഡാല മര്‍ഡേഴ്‌സ്

ഗോപി പുത്രന്‍ സംവിധാനം ചെയ്യുന്ന സീരിസാണ് മന്‍ഡാല മര്‍ഡേഴ്‌സ്. വാണി കപൂര്‍, സുര്‍വീന്‍ ചൗള, സാമി ജോനാസ് എന്നിവരാണ് സീരിസില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ജൂലൈ 25 ന് നെറ്റ്ഫ്‌ലിക്‌സിലൂടെ സീരിസ് സ്ട്രീം ചെയ്തു തുടങ്ങും.

7. തഗ് ലൈഫ്

കമല്‍ ഹാസന്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തിയ ചിത്രമാണ് തഗ് ലൈഫ്. തൃഷയാണ് ചിത്രത്തില്‍ നായികയായെത്തിയത്. ജൂലൈ മൂന്നിന് നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.