kerala

ടിക്കറ്റ് നിരക്ക്: വിമാന കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം; ടിവി ഇബ്രാഹിം

By web desk 1

September 07, 2021

കൊണ്ടോട്ടി: പ്രവാസികള്‍ അടക്കമുള്ള യാത്രക്കാരില്‍ നിന്ന് വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നതില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ടിവി ഇബ്രാഹിം എംഎല്‍എ. ഇക്കാര്യം ഉ്ന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി.

മൂന്ന് ഇരട്ടിയിലധികം ചാര്‍ജ് ഈടാക്കി വിമാന കമ്പനികള്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. മഹാമാരി തീര്‍ത്ത വിഷമകരമായ അവസ്ഥയില്‍ കുടുംബം പുലര്‍ത്താന്‍ പ്രവാസ ലോകത്തേക്ക് യാത്ര തിരിക്കുന്നവരെ മുതെലെടുത്ത് കമ്പനികള്‍ പകല്‍ കൊള്ള നടത്തുന്നു. ചില വിദേശ വിമാനകമ്പനികള്‍ ജനങ്ങളുടെ വിഷമാവസ്ഥ പരിഗണിച്ച് ടിക്കറ്റ് ചാര്‍ജ് കുറക്കുകയുണ്ടായി .

ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ കേന്ദ്ര വ്യോമയാന മന്ത്രിയുമായി ബന്ധപ്പെട്ട് ടിക്കറ്റ് നിരക്ക് കുറക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെടുന്നു.