kerala

വയനാട് മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ; പശുക്കിടാവിനെ കൊന്നെന്ന് നാട്ടുകാര്‍

By webdesk13

February 25, 2024

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. മുള്ളന്‍കൊല്ലി ടൗണിനടുത്ത് പശുക്കിടാവിനെ കടുവ പിടിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു. മുള്ളന്‍കൊല്ലി സ്വദേശി തോമസിന്റെ പശുക്കിടാവിനെയാണ് പിടിച്ചത്.

ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയവര്‍ കടുവയെ കണ്ടെന്നും നാട്ടുകാര്‍ വിശദീകരിച്ചു. കടുവയ്ക്കായി വനംവകുപ്പ് തിരച്ചില്‍ ആരംഭിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി.