india

മൂത്രം ഒഴിക്കാന്‍ പുറത്തിറങ്ങിയ യുവാവിനെ കടുവ കടിച്ചുകൊന്നു

By webdesk13

April 02, 2023

മധ്യപ്രദേശില്‍ യുവാവിനെ കടുവ കടിച്ചുകൊന്നു. ഇയാള്‍ പ്രാഥമിക കര്‍മ്മം നിര്‍വഹിക്കാന്‍ പോയ സമയത്താണ് കടുവയുടെ ആക്രമണം നടന്നത്. ഉമരിയ ജില്ലയിലെ ബന്ദവ്ഗഡ് ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ സോണില്‍ ഇന്നലെ എട്ടിനു ശേഷമായിരുന്നു സംഭവം. 22 കാരനായ അനൂജ് ബൈഗയാണ് കടുവയുടെ ആക്രമണത്തില്‍ ഇരയായത്. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കടുവ യുവാവിനെ ആക്രമിക്കുകയായിരുന്നു എന്ന പൊലീസ്.

നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്റെ മേല്‍ഭാഗത്താണ് കടുവ ആക്രമിച്ചത്.