kerala

വയനാട്ടിലെ കബനിഗിരിയില്‍ വീണ്ടും പുലിയുടെ ആക്രമണം; ആടിനെ കടിച്ചുകൊന്നു ഭീതിയില്‍

By webdesk18

May 22, 2025

വയനാട്ടില്‍ വീണ്ടും പുലിയുടെ ആക്രമണം. കബനിഗിരിയില്‍ ആടിനെ പുലി കടിച്ചുകൊന്നു. കബനിഗിരി പനച്ചിമറ്റത്തില്‍ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം.

കഴിഞ്ഞ ദിവസവും മേഖലയില്‍ പുലി ഇറങ്ങിയിരുന്നു.വളര്‍ത്തുനായെ പുലി പിടിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു കൂടുകള്‍ സ്ഥാപിച്ചിരുന്നു.