kerala

സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസ്; ബിജെപി നേതാക്കളുടെ മൊഴിയെടുക്കും

By webdesk17

August 19, 2025

സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസില്‍ ബിജെപി നേതാക്കളുടെ മൊഴിയെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ മൊഴിയെടുക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇവര്‍ക്ക് ഉടന്‍ നോട്ടീസ് അയച്ചേക്കും.

പുലിപ്പല്ലുമാല ഉപയോഗിച്ച കേസില്‍ വേടന്‍ നടപടി നേരിടുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിക്കെതിരെയും പരാതി ഉയര്‍ന്നത്. ഐഎന്‍ടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നത്.

സുരേഷ് ഗോപിക്ക് പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് വ്യക്തമാക്കണമെന്ന് പരാതിയില്‍ പറയുന്നു. പരാതിക്കൊപ്പം സമര്‍പ്പിച്ച വിഡിയോയില്‍ സുരേഷ് ഗോപിക്കൊപ്പമുള്ള നേതാക്കളുടെ മൊഴിയെടുക്കാനാണ് ഇപ്പോള്‍ വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

കേസില്‍ പരാതിക്കാരന്റെ മൊഴി അടക്കം രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് പരാതിക്കാര്‍ ഹാജരാക്കിയ ദൃശ്യത്തിലുള്ള ബിജെപി നേതാക്കളുടെ മൊഴി എടുക്കാന്‍ വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.