india

മുൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു; രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രിക സമിതി സഹ കണ്‍വീനറായി നിയമിച്ചു

By webdesk15

September 13, 2023

കേരളത്തിലെ മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് അംഗത്വം നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടിക്കാറാം മീണ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.ഡിസംബറിൽ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക സമിതി സഹകൺവീനറായും അദ്ദേഹത്തെ നിയമിച്ചു.സംസ്ഥാന അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ ഉൾപ്പെടെ വിവിധ തലങ്ങളിൽ അദ്ദേഹം പ്രവർ‌ത്തിച്ചിട്ടുണ്ട്.