സിഡ്‌നി: സഹപ്രവര്‍ത്തകക്ക് അശ്ലീല സന്ദേശമയച്ചെന്ന ആരോപണത്തില്‍ ഓസ്ട്രലിയന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജവച്ച് ടിം പെയ്ന്‍. അടുത്ത മാസം ആഷസ് പരമ്പര നടക്കാനിരിക്കെയാണ് താരം സ്ഥാനമൊഴിയുന്നത്. ഇതോടെ ഓസ്‌ട്രേലിയക്ക് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും.

പെയ്‌നെതിരായ ആരോപണം ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷിച്ചിരുന്നു. 2017ല്‍ ഗാബയില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റിനിടെ ടിം പെയ്ന്‍ അശ്ലീല സന്ദേശം അയച്ചു എന്നാണ് ഹെറാള്‍ഡ് സണ്ണിന്റെ റിപ്പോര്‍ട്ട്.

അതേസമയം അടുത്ത മാസം നടക്കാനിരിക്കുന്ന ആഷസില്‍ നിലവില്‍ വൈസ് ക്യാപ്റ്റനായ പാറ്റ് കമ്മിന്‍സിനെ ക്യാപ്റ്റനാക്കാനുള്ള സാധ്യതയുണ്ട്.