kerala

തടി ലോറി പാഞ്ഞുകയറി അപകടം: വാഹനം ഓടിച്ചത് മദ്യലഹരിയിലായിരുന്ന ക്ലീനര്‍ എന്ന് സംശയം

By webdesk17

November 26, 2024

തൃപ്രയാറിലെ നാട്ടികയില്‍ തടി ലോറി പാഞ്ഞുകയറി അഞ്ച് പേര്‍ മരിച്ച സംഭവത്തിന് കാരണം മദ്യലഹരിയില്‍ വാഹനമോടിച്ചതെന്ന് സംശയം. മദ്യലഹരിയിലായിരുന്ന ക്ലീനറാണ് വാഹനം ഓടിച്ചതെന്നാണ് വിവരം. കണ്ണൂര്‍ ആലങ്കോട് സ്വദേശി അലക്‌സ് (33) ആണ് ക്ലീനര്‍. സംഭവത്തില്‍ ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു നാട്ടികയില്‍ തടി ലോറി ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. സംഭവത്തില്‍ അഞ്ച് പേര്‍ സംബവസ്ഥലത്തു വെച്ചുത്തന്നെ മരിച്ചു. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (4), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.