kerala

വായില്‍ വിഷം നുരയ്ക്കുന്ന ശശികല ടീച്ചറിന്റെ പിന്‍തലമുറക്കാരനായി കാലം നിങ്ങളെ മുദ്ര കുത്തും; പി.എസ് സഞ്ജീവിനെതിരെ ആഞ്ഞടിച്ച് കെഎസ്‌യു

By webdesk18

August 17, 2025

വര്‍ഗീയ പരാമര്‍ശം നടത്തിയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവിന്റെ പ്രസ്താവന വിവരക്കേടിന്റെ ഭാഗമണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. എംഎസ്എഫ് വര്‍ഗീയ സംഘടനയെന്നും പി.കെ നവാസ് വര്‍ഗീയ വാദിയുമാണെന്നുമായിരുന്നു സഞ്ജീവിന്റെ പരാമര്‍ശം. പി.എസ് സഞ്ജീവ് ശശികല ടീച്ചറിന് പഠിക്കരുതെന്ന് അലോഷ്യസ് സേവ്യര്‍ പരഞ്ഞു. കേരളത്തില്‍ വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ വേണ്ടി സംഘ പരിവാര്‍ കേന്ദ്രത്തില്‍ നിന്നും പുറപ്പെടുവിക്കുന്ന വിഷലിപ്തമായ വാക്കുകള്‍ക്ക് സമാനമാണ് പി.എസ് സഞ്ജീവ് ഇന്നലെ നടത്തിയ പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എംഎസ്എഫിനെ വര്‍ഗ്ഗീയ സംഘടനയായി ചിത്രീകരിക്കാനുള്ള ശ്രമം ചരിത്രത്തെ പറ്റിയുള്ള അറിവില്ലായ്മയുടെ ഭാഗമാണ്. ഏതായാലും എം.എസ്.എഫിനും, പി.കെ നവാസിനും എസ്.എഫ്.ഐയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.പി.എസ് സഞ്ജീവിന്റെയും ശശികല ടീച്ചറിന്റെയും സ്വരം ഒരു പോലെയാണ് എന്ന് പറയാതെ വയ്യ’ ..എംഎസ്എഫ് മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയാണ്. പി കെ നവാസ് അതിന്റെ സംസ്ഥാന അധ്യക്ഷനുമാണ്. യുഡിഎസ്എഫ് മുന്നണിയുടെ കരുത്തുറ്റ നേതാവുമാണ്. അതുകൊണ്ട് സഞ്ജീവ് ചുമ്മ’ ഈ ഞഞ്ഞാ പിഞ്ഞാ ‘ വര്‍ത്തമാനം ഒക്കെ നിര്‍ത്തുക അല്ലെങ്കില്‍ വായില്‍ വിഷം നുരയ്ക്കുന്ന ശശികല ടീച്ചറിന്റെ പിന്‍തലമുറക്കാരനായി കാലം നിങ്ങളെ മുദ്ര കുത്തും’…അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.