india

തെലങ്കാനയില്‍ ടിപ്പര്‍ലോറി ബസ്സിലേക്ക് ഇടിച്ചുകയറി അപകടം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പടെ 19 മരണം

By webdesk17

November 03, 2025

ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ടിപ്പര്‍ലോറി ബസ്സിലേക്ക് ഇടിച്ചുകയറി അപകടം. ബസ്സിന് പിന്നിലേക്കാണ് ടിപ്പര്‍ ലോറി ഇടിച്ചുകയറിയത്. അപടത്തില്‍ 19 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.

തെലങ്കാന ട്രാന്‍സ്പോര്‍ട്ട് ബസ്സിനെ ടിപ്പര്‍ ലോറി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് പറയുന്നു. ബസ്സില്‍ 40 പേരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബസ്സില്‍ ഉണ്ടായിരുന്ന പലരും റോഡിലേക്ക് തെറിച്ചുവീണു. അതേസമയം ലോറിയില്‍ ഉണ്ടായിരുന്ന മെറ്റല്‍ ആളുകളുടെ മേലിലേക്ക് വീഴുകയും ചെയ്തു. സംഭവസ്ഥലത്തുവച്ചുതന്നെ നിരവധി പേര്‍ മരിച്ചു. അപകടത്തില്‍ ലോറി മറിയുകയും ചെയ്തു. അപകടത്തിന്റെ കാരണം അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.