Fact Check

മന്ത്രി അബ്ദുറഹ്മാനുമായി ഭിന്നതകള്‍ കാരണം ടി.കെ ഹംസ രാജിവെക്കുന്നു

By webdesk13

July 31, 2023

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാനൊരുങ്ങി സിപിഎം മുതിര്‍ന്ന നേതാവ് ടികെ ഹംസ. നാളെ വഖഫ് ബോര്‍ഡ് യോഗം ചേരാനിരിക്കെയാണ് രാജി പ്രഖ്യാപനം. ഒന്നരവര്‍ഷം കാലാവധി ബാക്കി നില്‍ക്കെയാണ് നാളെ രാജി വെക്കാനൊരുങ്ങുന്നത്. വഖഫ് ബോര്‍ഡില്‍ പല കാര്യങ്ങളിലും വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനുമായി തമ്മില്‍ ഭിന്നതകള്‍ ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. വിഷയത്തില്‍ പാര്‍ട്ടി ഇടപെടല്‍ തേടിയിരുന്നെങ്കിലും ടി.കെ ഹംസയെ പാര്‍ട്ടി കൈ ഒഴിഞ്ഞു എന്നാണ് വിവരം. ഇതാണ് പെട്ടെന്ന് ഉള്ള രാജിയിലേക്ക് നയിച്ചത്. മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗത്തില്‍ ചെയര്‍മാന്‍ പങ്കെടുക്കുന്നില്ലെന്ന മിനുട്സുകള്‍ പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. രാജിവെക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ സ്ഥാനമൊഴിയുമെന്ന സ്ഥിരീകരണം വരുന്നത്.