india

തമിഴ്‌നാട്ടില്‍ കനത്ത മഴ: മരണം 136 ആയി

By Test User

November 13, 2022

കഴിഞ്ഞ രണ്ടുമാസത്തിനിടെ മഴയില്‍ 136 പേര്‍മരിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. ചെന്നൈ,മധുര ഭാഗങ്ങളില്‍ രണ്ടുദിവസമായി കനത്ത മഴയാണ്.

ചെന്നൈയിലാണ് രണ്ടുപേര്‍ വീടിടിഞ്ഞ് മരിച്ചത്. ചെന്നൈയില്‍ വെള്ളപ്പൊക്കം രൂക്ഷമായിട്ടുണ്ട്. കാവേരി നദി പലയിടത്തും കരകവിഞ്ഞൊഴുകുകയാണ്. തേനി,ദിണ്ഡിക്കല്‍, രാമനാഥപുരം മേഖലകളിലും കനത്ത മഴയാണ്. രണ്ടുദിവസത്തേക്കുകൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം.

ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന സ്ഥലങ്ങളിലാണ് മഴ.