india

ക്ഷീരവകുപ്പുമന്ത്രിയെ മാറ്റി, തമിഴ്‌നാട്ടില്‍ ടി.ആര്‍.ബി രാജ മന്ത്രി

By Chandrika Web

May 10, 2023

ഡി.എംകെ എം.പി ടി.ആര്‍ ബാലുവിന്റെ മകന്‍ ടി.ആര്‍.ബി രാജയെ സ്റ്റാലിന്‍ പുതിയ മന്ത്രിയായി നിയമിച്ചു. മണ്ണാര്‍ഗുഡി എം.എല്‍.എയാണ്. പാര്‍ട്ടിപ്രവര്‍ത്തകന് നേരെ കല്ലെറിഞ്ഞതിന് ആരോപണവിധേയനായ ക്ഷീരവകുപ്പുമന്ത്രി നാസറിനെയാണ് മാറ്റിയത്. അധികാരമേറ്റശേഷം ഇത് രണ്ടാം തവണയാണ് കാബിനറ്റ് പുന:സംഘടന.രാജയുടെ സത്യപ്രതിജ്ഞ നാളെ നടക്കും. ഡി.എം.കെ ഐ.ടിസെല്‍ മേധാവിയാണ് രാജ. 46കാരനായ രാജ ഇത് മൂന്നാംതവണയാണ് സാമാജികനാകുന്നത്.