Connect with us

kerala

കേരളത്തോടുള്ള കേന്ദ്ര അവ​ഗണനയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ടി എൻ പ്രതാപൻ എംപി.

ബിജെപിക്ക് കേരളത്തിൽ അവസരമുണ്ടാകുന്നില്ലെന്ന് കരുതി ശത്രുതാ മനോഭാവം പുലർത്തുകയാണെന്നും എംപി വിമർശിച്ചു.

Published

on

കേരളത്തോടുളള കേന്ദ്ര സർക്കാർ അവ​ഗണന സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എംപി. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.സംസ്ഥാനത്തിന് അർഹമായ വിഹിതങ്ങളോ, പുതിയ പദ്ധതികളോ, സാമ്പത്തിക സഹായങ്ങളോ കേന്ദ്രം കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് ടി എൻ പ്രതാപൻ നോട്ടീസിൽ ചൂണ്ടിക്കാട്ടി.കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളോട് അനീതി കാണിക്കുകയാണെന്നും രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർന്നിരിക്കുകയാണെന്നും നോട്ടീസിൽ പറയുന്നു.ബിജെപിക്ക് കേരളത്തിൽ അവസരമുണ്ടാകുന്നില്ലെന്ന് കരുതി ശത്രുതാ മനോഭാവം പുലർത്തുകയാണെന്നും എംപി വിമർശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending