india

എഴുത്തച്ഛനെ അപമാനിക്കാനോ?; ബി.ജെ.പി ക്കെതിരെ ട്രോൾ

By webdesk14

June 20, 2023

മലപ്പുറം തിരൂർ റെയിൽവെ സ്റ്റേഷൻ്റെ പേര് തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്നാക്കുമെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് പ്രഖ്യാപിച്ചതിനെതിരെ ട്രോൾ. വന്ദേ ഭാരത് ഉൾപ്പെടെ അര ഡസനോളം ദീർഘദൂര ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പില്ല. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടും സ്റ്റോപ്പ് അനുവദിക്കാതിരിക്കെയാണ് ഭാഷാപിതാവിൻ്റെ പേര് തിരൂർ റെയിൽവെ സ്റ്റേഷന് നൽകുമെന്ന ബി.ജെ.പി നേതാവിൻ്റെ പ്രഖ്യാപനം ഭാഷാ പിതാവിനെ അപമാനിക്കുകയാണോ ബി.ജെ.പി ചെയ്യുന്നതെന്നാണ് ചോദ്യം.

കേരളത്തിലെ നിരവധി പ്രധാന ക്ഷേത്രങ്ങളുടെ കേന്ദ്രം കൂടിയാണ് തിരൂരും മലപ്പുറം ജില്ലയും എന്നിരിക്കെയാണ് ബി.ജെ.പി പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ച് സ്റ്റോപ്പുകൾ അനുവദിക്കാത്തത്. ഇതിനെ മറികടക്കാനുള്ള അടവായാണ് പലരും പ്രഖ്യാപനത്തെ കാണുന്നത്.