Connect with us

main stories

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്‌

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3272 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര് 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂര് 154, ഇടുക്കി 146, പത്തനംതിട്ട 121, വയനാട് 63, കാസര്ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 33,758 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 66,42,364 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരുമംകോട് സ്വദേശിനി ലളിതാമ്മ (71), ആനയറ സ്വദേശി വിശ്വന് (72), ചിറയിന്കീഴ് സ്വദേശി ഗോപിനാഥന് നായര് (75), പേട്ട സ്വദേശിനി ഉദയ ടി നായര് (59), കൊല്ലം വിളക്കുടി സ്വദേശിനി പൊടിപ്പെണ്ണ് (80), പാണ്ടിത്തിട്ട സ്വദേശി കെ. പാപ്പച്ചന് (75), ആലപ്പുഴ ചേര്ത്തല സ്വദേശി ഭാസ്‌കരന് (80), കലവൂര് സ്വദേശി ജോസഫ് (78), മുഹമ്മ സ്വദേശിനി അമ്മിണി (83), കോട്ടയം വൈക്കം സ്വദേശി രാജന് (65), കുടമാളൂര് സ്വദേശി പിപി ഗോപി (72), തൃശൂര് മെഡിക്കല് കോളേജ് സ്വദേശി ശങ്കരന് (84), തളിക്കുളം സ്വദേശി ഉണ്ണികൃഷ്ണന് (60), പതിയാരം സ്വദേശി ശങ്കരന്കുട്ടി (75), ഇരിങ്ങാലക്കുട സ്വദേശി രാഘവന് (88), മലപ്പുറം നിലമ്പൂര് സ്വദേശിനി അയിഷക്കുട്ടി (75), അമരമ്പലം സ്വദേശിനി കുഞ്ഞാത്തു (72), പടന്തറ സ്വദേശി ഉണ്ണിമൊയ്തീന് (78), കോഴിക്കോട് പുതിയങ്ങാടി സ്വദേശി വാസുദേവന് (69), കോടഞ്ചേരി സ്വദേശി കുഞ്ഞാലി (85), പന്തീരന്കാവ് സ്വദേശി ഇസ്മായില് (70), കറുവംപൊയില് സ്വദേശിനി അയിഷാമ്മ (84), ഫറൂഖ് കോളേജ് സ്വദേശി ശ്രീനിവാസന് (72) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2441 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 49 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2859 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 328 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 514, കോഴിക്കോട് 362, തൃശൂര് 295, കൊല്ലം 287, ആലപ്പുഴ 277, എറണാകുളം 203, തിരുവനന്തപുരം 179, കോട്ടയം 199, പാലക്കാട് 93, കണ്ണൂര് 117, ഇടുക്കി 137, പത്തനംതിട്ട 99, വയനാട് 58, കാസര്ഗോഡ് 39 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
36 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 10, എറണാകുളം 7, കോഴിക്കോട് 6, തിരുവനന്തപുരം 4, പാലക്കാട് 3, തൃശൂര് 2, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4705 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 297, കൊല്ലം 329, പത്തനംതിട്ട 171, ആലപ്പുഴ 312, കോട്ടയം 354, ഇടുക്കി 119, എറണാകുളം 354, തൃശൂര് 563, പാലക്കാട് 323, മലപ്പുറം 864, കോഴിക്കോട് 571, വയനാട് 150, കണ്ണൂര് 234, കാസര്ഗോഡ് 64 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,467 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,77,616 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,09,887 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,95,304 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 14,583 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1353 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ 3 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ താമരക്കുളം (കണ്ടെന്മെന്റ് സോണ് സബ് വാര്ഡ് 4), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (11), കോട്ടയം ജില്ലയിലെ വെള്ളാവൂര് (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്.
ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 448 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; വന്‍തോക്കുകള്‍ക്കും പങ്കെന്ന് ഹൈക്കോടതി

പ്രതികളും ഉന്നതപദവിയില്‍ ഇരിക്കുന്നവരും ഗൂഢാലോചന നടത്തി

Published

on

കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി വന്‍തോക്കുകള്‍ക്ക് ബന്ധമുണ്ടന്നും ഇവരുടെ പങ്കും അന്വേഷിക്കണമെന്നും ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി യായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ നിയന്ത്രിച്ച ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശം നല്‍കി. ഇതുവരെ പ്രതികളല്ലാത്ത വന്‍തോക്കുകളുടെ സഹായമില്ലാതെ ഇത്ര വലിയ കൊള്ള നടക്കില്ലെന്നും അന്വേഷണം എത്രയും വേഗം അവരിലേക്ക് നീങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയായ എസ്. ജയശ്രീയുടെയും ആറാം പ്രതിയായ എസ്. ശ്രീകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിര്‍ദേശം.
വന്‍തോക്കുകളിലേക്ക് അന്വേഷണം പോകട്ടെ, എന്തിനാണ് മടിച്ചു നില്‍ക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട വന്‍ തോക്കുകള്‍ പുറത്തുവരാനുണ്ട്. എസ്.ഐ.ടിക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. ഒരാളെയും വിട്ടുകളയരുത് എല്ലാവരിലേക്കും അന്വേഷണം പോകണം. ഉണ്ണി കൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി വലിയൊരു പ്രഭാവലയം സൃഷ്ടിച്ച് അനിയന്ത്രിത
മായ സ്വാതന്ത്ര്യത്തോടെ വിലസുകയായിരുന്നു. യഥാര്‍ത്ഥ സ്‌പോണ്‍സര്‍ ആരെന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. കൊള്ള്ക്കു പിന്നിലെ വ
ന്‍ ഗൂഢാലോചനയും എസ്‌ഐടി അന്വേഷിക്കണം. പ്രതികളും ശബരിമലയുടെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് ഉന്നത പദവിയിലിരിക്കുന്നവരും ചേര്‍ന്നുള്ള ഗൂഢാലോചന നടന്നെന്ന് പ്രോസിക്യൂഷന്‍ രേഖകളില്‍നിന്നു വ്യക്തമാണ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമല ക്ഷേത്രത്തിന്റെ പൂജാരിയോ സഹ പുജാരിയോ അല്ല. എന്നാല്‍ ഒരു സ്ഥാനവുമില്ലാതെ ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സോടെ സന്നിധാനത്തെ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരുകയായിരുന്നു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.

Continue Reading

kerala

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നീട്ടി; എന്യുമറേഷന്‍ ഫോം ഈ മാസം 18 വരെ നല്‍കാം

അന്തിമ പട്ടിക ഡിസംബര്‍ 21നും കരട് വോട്ടര്‍ പട്ടിക 23നും പ്രസിദ്ധീകരിക്കും.

Published

on

തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്യുമറേഷന്‍ ഫോം തിരികെ നല്‍കാനുള്ള തീയതി ഡിസംബര്‍ 18 വരെ നീട്ടിയതായി കമ്മീഷന്‍ അറിയിച്ചു. അന്തിമ പട്ടിക ഡിസംബര്‍ 21നും കരട് വോട്ടര്‍ പട്ടിക 23നും പ്രസിദ്ധീകരിക്കും. സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കേരളത്തിലെ എസ്‌ഐആര്‍ തടയാതെയാണ് നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്യുമറേഷന്‍ ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂര്‍വം പരിഗണിക്കണമെന്നു പരമോന്നത കോടതി തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദ്ദേശം നല്‍കിയിരുന്നു. എസ്‌ഐആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് കൂടുതല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Continue Reading

india

ഗസ്സ; 6000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യുഎസ് വിസ റദ്ദാക്കിയ നടപടി; വിദേശകാര്യ മന്ത്രിയോട് ചോദ്യമുയര്‍ത്തി അഡ്വ. ഹാരിസ് ബീരാന്‍

ഗസ്സക്ക് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ 6000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു എസ് – എഫ് വണ്‍ വിസ റദ്ദാക്കി യു എസ് സര്‍ക്കാരിന്റെ തീരുമാനത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം പി.

Published

on

ഗസ്സക്ക് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ ആറായിരത്തോളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു എസ് – എഫ് വണ്‍ വിസ റദ്ദാക്കി യു എസ് സര്‍ക്കാരിന്റെ തീരുമാനത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം പി. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനോടാണ് എം പി ചോദ്യമുന്നയിച്ചത്. കഴിഞ്ഞ ഏപ്രില്‍ 25 മുതലാണ് ചെറിയ കുറ്റങ്ങള്‍ക്ക് പോലും വിദ്യാര്‍ത്ഥികളുടേതുള്‍പ്പടെയുള്ള വിസ റദ്ദാക്കുന്നതടക്കം കടുത്ത നടപടികളിലേക്ക് യു എസ് സര്‍ക്കാര്‍ നീങ്ങിയത് എന്നും, ചില കേസുകളില്‍ നടപടികളുടെ ഭാഗമായി അവരോട് സ്വയം വിസ റദ്ദാക്കി അമേരിക്കയില്‍ നിന്നും മടങ്ങാന്‍ യു എസ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോഴെല്ലാം കോണ്‍സുലേറ്റുകളും, എംബസിയും വഴി ഇടപെട്ടിട്ടുണ്ടെന്നും തീവ്രത കുറഞ്ഞ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവരുടെ വിസ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് യു എസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ് ജയശങ്കര്‍ രാജ്യസഭയില്‍ മറുപടി പറഞ്ഞു.

എന്നാല്‍ അത് അമേരിക്കന്‍ സര്‍ക്കാരിന്റെ സ്വന്തം അധികാരമാണെന്നും അവരുടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇങ്ങനെയുള്ള തീരുമാനങ്ങള്‍ എന്ന് യു എസ് അറിയിച്ചതായും അതോടൊപ്പം വിദ്യാര്‍ത്ഥികളുള്‍പ്പടെ അമേരിക്കയില്‍ തങ്ങുന്ന മുഴുവന്‍ ആളുകളും തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പബ്ലിക് ആക്കണമെന്ന് യു എസ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തതായി അറിയാന്‍ കഴിഞ്ഞെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും നിയമപരമായി അമേരിക്കന്‍ വിസ സ്വയത്തമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കുന്നതോടൊപ്പം അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമവിരുദ്ധ ഏജന്‍സികളെ കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അഡ്വ. ഹാരിസ് ബീരാന്‍ എം.പി മാധ്യമങ്ങളോട് അഭിപ്രായം പങ്കുവച്ചു.

Continue Reading

Trending