കൊച്ചി: സ്വര്‍ണ്ണ വില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 22,000ല്‍ എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2,750 രൂപയാണ് ഇന്നത്തെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില.

ഈ മാസം ഒമ്പതിന് 23,480 രൂപ വരെ സ്വര്‍ണ്ണത്തിന്റെ വില ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനുശേഷമാണ് വന്‍ഇടിവ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സ്വര്‍ണ്ണവില 22,320 രൂപയായിരുന്നു.

ആഗോള വിപണിയില്‍ സ്വര്‍ണ വില ഇടിയുന്നതാണ് ആഭ്യന്തര വിപണയിലും പ്രതിഫലിക്കുന്നത്. വരും ദിവസങ്ങളിലും വിലയില്‍ മാറ്റമുണ്ടാകുന്നതിനാണ് സാധ്യത.