kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് പൊതുഅവധി

By webdesk18

July 23, 2025

മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ആലപ്പുഴ ജില്ലയില്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. 2025 ജൂലൈ 23ന് ബുധനാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ), സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ക്കും, സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും, 1881 ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.