Cricket

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്

By webdesk17

January 25, 2025

ഇന്ത്യ ഇംഗ്ലണ്ട് ടി -20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. ആദ്യ മത്സരം ജയിച്ചെത്തുന്ന ഇന്ത്യ പരമ്പരയില്‍ ജയിച്ച് മുന്നേറാനാണ് ലക്ഷ്യമിടുന്നത്.

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ബാറ്റിങ് നിരയെ 132 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടി വിജയം നേടിയിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മ കളിക്കളത്തില്‍ നിറഞ്ഞു നിന്നതോടെ പതിമൂന്നോവറില്‍ കളി അവസാനിച്ചു. ചെപ്പോക്കിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം ഉണ്ടാവില്ല.

അതേസമയം വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ രവി ബിഷ്‌ണോയ് സ്പിന്‍ ത്രയം ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയായേക്കും. അര്‍ഷദീപ് സിങ് മാത്രമാകും പേസ് ബോളര്‍.

ഹര്‍ദിക്ക് പാണ്ഡ്യയുടെയും അഭിഷേക് ശര്‍മയുടെയും സാന്നിധ്യം ബോളിങ് ഒരു പ്രശ്‌നമേയാക്കില്ലെന്നാണ് സൂചന. അതേസമയം കഴിഞ്ഞ കളിനോക്കുകയാണെങ്കില്‍ സഞ്ജു സാംസണ്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചിരുന്നു. ഇന്നും സഞ്ജു നല്ല ഫോമില്‍ എത്തുമെന്നാണ് മലയാളികള്‍ പ്രതീക്ഷിക്കുന്നത്.

ഇംഗ്ലണ്ട് താരങ്ങള്‍ ഓള്‍റൗണ്ട് മികവ് പുറത്തെടുത്താല്‍ ചെപ്പോക്കിലെ പോര് കടുക്കാനും സാധ്യതയുണ്ട്.