main stories

ഇന്ന് രണ്ടാണ്ട്; സമാധാന ചര്‍ച്ചകള്‍ക്കിടയിലും ഗസ്സയില്‍ കുരുതി തുടരുന്നു

By webdesk17

October 07, 2025

ഗസ്റ്റ/കെയ്‌റോ: ട്രംപിന്റെ 20 ന്മേല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍ ഭരണകൂടം. ട്രംപ് വെടിനിര്‍ത്തല്‍ പദ്ധതി നിര്‍ദേശം മുന്നോട്ടുവച്ച ഒക്ടോബര്‍ മൂന്നിനു ശേഷം മാത്രം 10 പേരാണ് ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കൊല്ലപ്പെട്ടത് 21 പേരാണ്. 26 പേര്‍ക്ക് പരിക്കേറ്റു. ഇതോടെ ഇന്നേക്ക് രണ്ടു വര്‍ഷമായി ഇസ്രാഈല്‍ തുടരുന്ന വംശഹത്യയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 67,160 ആയി. 1,69,679 പേര്‍ക്കാണ് പരിക്കേറ്റത്. ഇസ്രാഈല്‍ വെടിനിര്‍ത്തലിന് തയ്യാറായല്ലാതെ ബന്ദിമോചനം സാധ്യമല്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക് റൂബിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയ ശേഷവും രൂക്ഷമായ ബോംബിങ് ആണ് ജൂത ഭരണകൂടം ഗസ്സയില്‍ നടത്തിക്കൊ ണ്ടിരിക്കുന്നത്. ഇതിനിടെ ട്രംപിന്റെ 20 ഇന പദ്ധതി സംബന്ധിച്ച് നിര്‍ണായക ചര്‍ച്ചകള്‍ക്ക് ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ ഇന്നലെ തുടക്കമായി.

ദോഹ ആക്രമണത്തിലൂടെ ഇസ്രാഈല്‍ വധിക്കാന്‍ പദ്ധതിയിട്ട ഖലില്‍ അല്‍ ഹയ്യ അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് ഹമാസിനെ പ്രതിനിധീകരിച്ച് കെയ്റോയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഹമാസിന് പുറമെ, ഖത്തര്‍, ഈജിപ്ത്, യു.എസ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ചര്‍ച്ചകള്‍ക്ക് വേഗംകൂട്ടാന്‍ അമേരിക്ക മധ്യസ്ഥ സംഘത്തിന് നിര്‍ദേശം നല്‍കി.

ഇതിനിടെ ഇസ്രാഈല്‍ ഉപരോധം കാരണം പട്ടിണി കിടന്ന് മരിക്കുന്ന ഗസ്സയിലെ മനുഷ്യര്‍ക്ക് സഹായ ഹസ്തതവുമായി പുറപ്പെട്ട സമൂദ് ഫ്‌ലോട്ടിലയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത മനുഷ്യാവകാശ പ്ര വര്‍ത്തകരെ ഇസ്രാഈല്‍ തിരിച്ചയച്ചു. ഗെറ്റ തന്‍ബെര്‍ഗ് അടക്കം 171 മനുഷ്യാവകാശ പ്രപര്‍ത്തകരെയാണ് ഇസ്രാഈല്‍ നാടുകടത്തിയതെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.