Connect with us

News

ഇന്ന് റയലും ബാര്‍സയും നേര്‍ക്കുനേര്‍

ബാര്‍സയുടെ തട്ടകമായ നുവോ കാമ്പിലാണ് മല്‍സരമെന്നതിനാല്‍ റയലിന് കാര്യങ്ങള്‍ എളുപ്പമാവില്ല.

Published

on

മാഡ്രിഡ്: സ്പാനിഷ് ലാലീഗ കിരീടം ഏറെക്കുറെ ബാര്‍സിലോണക്ക് അടിയറ വെച്ച റയല്‍ മാഡ്രിഡ് കിംഗ്സ് കപ്പ് സെമിയിലെ രണ്ടാം പാദത്തിലെങ്കിലും മാനം കാക്കുമോ…? ആദ്യ പാദത്തില്‍ ബാര്‍സിലോണക്ക് മുന്നില്‍ ഒരു ഗോളിന് തല താഴ്ത്തിയ കരീ ബെന്‍സേമയുടെ സംഘത്തിന് ഇന്ന് ഒന്നിലധികം ഗോളുകള്‍ക്ക്് ജയിക്കണം.

ബാര്‍സയുടെ തട്ടകമായ നുവോ കാമ്പിലാണ് മല്‍സരമെന്നതിനാല്‍ റയലിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ലാലീഗ കിരീടത്തിന് അരികിലാണ് ബാര്‍സ. 12 പോയന്റുകള്‍ക്കാണ് സാവിയുടെ ബാര്‍സ മുന്നില്‍ നില്‍ക്കുന്നത്. അവസാന മല്‍സരത്തില്‍ എല്‍ഷേയെ നാല് ഗോളിന് തകര്‍ത്ത് ഗംഭീര ഫോമിലാണ് റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിയുടെ ടീം. റയലും കഴിഞ്ഞ മല്‍സരത്തില്‍ വലഡോലിഡിനെതിരെ വന്‍ വിജയം നേടിയിരുന്നു. ബെന്‍സേമ ഹാട്രിക്ക് സ്വന്തമാക്കിയ അങ്കത്തില്‍ ആറ് ഗോളിനായിരുന്നു ടീമിന്റെ വിജയം. എല്‍ ക്ലാസിക്കോ മല്‍സരത്തിന് മുമ്പ് വന്‍ വിവാദത്തിലാണ് ബാര്‍സ. സ്പാനിഷ് റഫറീസ് കമ്മീഷന്‍ വൈസ് പ്രസിഡണ്ടിന് ബാര്‍സ കോടികള്‍ നല്‍കി എന്ന വിവാദത്തില്‍ ഇത് വരെ ക്ലബ് ഉത്തരം നല്‍കിയിട്ടില്ല. ലാലീഗ മാനേജ്മെന്റ്് ഇക്കാര്യത്തില്‍ പരസ്യമായി ബാര്‍സക്ക് എതിരെ സംസാരിക്കുന്നുമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

19കാരിയെ കൊന്നത് കാമുകന്‍ തന്നെ, മദ്യലഹരിയില്‍ കല്ലുകൊട്ട് തലക്കടിച്ചു; ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

ഞായറാഴ്ച രാത്രി ഒരുമണിക്ക് ചിത്രപ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

Published

on

മലയാറ്റൂരില്‍ രണ്ടു ദിവസം മുമ്പ് കാണാതായ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചിത്രപ്രിയയുടെ സുഹൃത്ത് അലനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ അലനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. മദ്യലഹരിയില്‍ ഇയാള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. രാവിലെ പത്ത് മണിക്കാണ് ചിത്രപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. അതിനിടെ ഞായറാഴ്ച രാത്രി ഒരുമണിക്ക് ചിത്രപ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയ (19)യെയാണ് വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട്. ചിത്രപ്രിയയുടെ തലയ്ക്കു പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. അതുകൊണ്ടു തന്നെ ഇതൊരു കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ചിത്രപ്രിയയുടെ മൃതദേഹത്തിന് സമീപം വലിയ കല്ലും കണ്ടെടുത്തിരുന്നു. കല്ലില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു.

ബംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. അടുത്തുള്ള കടയില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് പറമ്പില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും. മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്.

Continue Reading

News

വായു മലിനീകരണം കൂടുന്നു; ഡല്‍ഹിയില്‍ ഹോട്ടലുകളില്‍ കല്‍ക്കരിക്കും വിറകിനും നിരോധനം

തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നത് പൂര്‍ണ്ണമായും നിരോധിക്കാന്‍ നിര്‍ദേശം നല്‍കി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വാര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹോട്ടലുകളില്‍ കല്‍ക്കരിക്കും വിറകിനും നിരോധനം ഏര്‍പ്പെടുത്തി. തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നത് പൂര്‍ണ്ണമായും നിരോധിക്കാന്‍ നിര്‍ദേശം നല്‍കി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത.

കൂടാതെ, മാലിന്യം കത്തിക്കുന്ന ആരില്‍ നിന്നും 5,000 രൂപ വരെ പിഴ ഈടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കല്‍ക്കരിയും വിറകും ഉപയോഗിക്കുന്നത് ഉടനടി നിര്‍ത്തലാക്കാനും പരിശോധനകള്‍ നടത്താനും നഗരത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നഗരത്തിലെ മോശം വായുഗുണനിലവാരം ആരോഗ്യപരമായ ആശങ്കകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് നടപടികള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) ‘വളരെ മോശം’ വിഭാഗത്തില്‍ തുടരുകയായിരുന്നു. എന്നാല്‍, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ചൊവ്വാഴ്ച എക്യുഐ. അല്‍പ്പം മെച്ചപ്പെട്ടെങ്കിലും ബുധനാഴ്ച രാവിലെ ഡല്‍ഹിയിലുടനീളം ഉയര്‍ന്ന എക്യുഐ. റീഡിങുകളാണ് രേഖപ്പെടുത്തിയത്.

 

Continue Reading

kerala

പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ബോംബ് ഭീഷണി

എല്‍ടിടിഇയുടെയും ഐഎസ്‌ഐയുടെയും ഡിഎംകെയുടെയും ഇ മെയില്‍ വഴി പേരിലാണ് ഭീഷണി സന്ദേശമെത്തിയത്.

Published

on

പാലക്കാട് വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ബോംബ് ഭീഷണി. എല്‍ടിടിഇയുടെയും ഐഎസ്‌ഐയുടെയും ഡിഎംകെയുടെയും ഇ മെയില്‍ വഴി പേരിലാണ് ഭീഷണി സന്ദേശമെത്തിയത്.

ഓപ്പറേഷന്‍ സിന്ദൂറിനുള്ള മറുപടിയാണെന്ന് ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. ഉച്ചയ്ക്ക് 1.50 ന് സ്‌ഫോടനുമുണ്ടാകുമെന്നും ആളുകളെ മാറ്റണമെന്നുമാണ് സന്ദേശം. രാവിലെ 9.40 നാണ് സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡുകളും പൊലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending