Culture

സ്വര്‍ണ്ണവില കുതിച്ചുതന്നെ; ഇന്നും വില ഉയര്‍ന്നു

By chandrika

August 09, 2019

സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇന്നും ഉയര്‍ന്നു. പവന് 27,480 രൂപയും ഗ്രാമിന് 3,435 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,507 ഡോളറാണ് ഇന്നത്തെ നിരക്ക്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. കേരളത്തില്‍ വില വീണ്ടും കൂടാനും സാധ്യതയുണ്ട്.