india

തക്കാളി വില കിലോക്ക് 300 രൂപയിലെത്തിയേക്കും

By webdesk14

July 15, 2023

ന്യൂഡല്‍ഹി: രാജ്യത്ത് തക്കാളിവില 300 രൂപയിലെത്തുമെന്ന് പ്രവചനം. വരാനിരിക്കുന്ന നാളുകളിലും വില ഉയരുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. കനത്ത മഴ മൂലം രാജ്യത്തിന്റെ പല ഭാഗങ്ങളിലും തക്കാളിയുടെ ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്. ഇത് വരുംനാളുകളില്‍ തക്കാളിയുടെ വില വീണ്ടും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

തക്കാളിവിലക്കയറ്റം കുറച്ച് കാലത്തേക്ക് കൂടി തുടരും. മഴക്കാലത്ത് കൂടുതല്‍ തക്കാളി ചെടികള്‍ വെക്കാനും സാധിക്കില്ല. അതുകൊണ്ട് വരും ആഴ്ചകളിലും തക്കാളിവില ഉയരുമെന്ന് നാഷണല്‍ കമ്മോഡിറ്റീസ് മാനേജ്‌മെന്റ് മാനേജിങ് ഡയറക്ടര്‍ സഞ്ജയ് ഗുപ്ത പറഞ്ഞു.

ജൂലൈ-ആഗസ്റ്റ്, ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് തക്കാളി ഉല്‍പദാനം ഏറ്റവും കുറയുന്നത്. ഇത് വരും ദിനങ്ങളിലും തക്കാളി വില ഉയര്‍ത്തിയേക്കും. ജൂണില്‍ 40 രൂപയായിരുന്നു തക്കാളിയുടെ വില. എന്നാല്‍, ജൂലൈ ആദ്യവാരത്തില്‍ വില 100 രൂപയിലേക്കും പിന്നീട് 200ലേക്കും ഉയര്‍ന്നു.