kerala

തക്കാളി വില കുതിക്കുന്നു; കിലോയ്ക്ക് 120!

By webdesk11

June 27, 2023

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തക്കാളിക്കാണ് വന്‍ വിലവര്‍ധന. 60 രൂപ വിലയുണ്ടായിരുന്ന തക്കാളി ഇന്ന് 120 രൂപയാണ്. ചില്ലറ വ്യാപാരം 125 വരെ ആയി ഉയരുമെന്നാണ് സൂചന.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്‍സൂണ്‍ മഴ ലഭിക്കാന്‍ വൈകിയതും ദുര്‍ബലമായ മഴയുമാണ് പച്ചക്കറി വില ഉയരാന്‍ കാരണമായത് എന്നാണ് പറയപ്പെടുന്നത്. പ്രധാന നഗരങ്ങളില്ലെല്ലാം തക്കാളി 100 രൂപക്ക് മുകളിലാണ്.