kerala

ബലിപെരുന്നാള്‍ പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി

By webdesk13

June 27, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ബലി പെരുന്നാള്‍ പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ വലിയ പെരുന്നാള്‍ 29ന് ആഘോഷിക്കാന്‍ തീരുമാനിച്ചതു കണക്കിലെടുത്താണ് നാളത്തെ അവധിക്കു പുറമേ മറ്റന്നാള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.

28ലെ അവധി 29ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പില്‍നിന്നു മുഖ്യമന്ത്രിക്ക് ശുപാര്‍ശ പോയത്. വിവിധ മുസ്‌ലിം സംഘടനകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നല്‍കുകയായിരുന്നു.