kerala

കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

By webdesk11

July 19, 2023

കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച (ജൂലൈ 20) അവധിയായിരിക്കുമെന്ന് കോട്ടയം ജില്ലാ കലക്ടര്‍ അറിയിച്ചു.മുന്‍ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം, സംസ്‌ക്കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.