kerala

അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ അവസാന മല്‍സരം ഇന്ന് രാത്രി

By webdesk11

August 23, 2023

ഡുബ്ലിന്‍: ആദ്യ രണ്ട് മല്‍സരവും സ്വന്തമാക്കി ഇന്ത്യ പരമ്പര സ്വന്തമാക്കിയെങ്കിലും ഏഷ്യാകപ്പും ലോകകപ്പും വരവെ സമ്മര്‍ദ്ദമില്ലാതെ മികവ് പ്രകടിപ്പിക്കാന്‍ ഇന്ന് പലര്‍ക്കുമവസരം. അയര്‍ലന്‍ഡിനെതിരായ അവസാന മല്‍സരം ഇന്ന് രാത്രി 7-30 മുതല്‍ നടക്കും. ആദ്യ മല്‍സരം ജസ്പ്രീത് ബുംറ നയിച്ച ഇന്ത്യ മഴ നിയമങ്ങളുടെ പിന്‍ബലത്തിലാണ് ജയിച്ചത്. രണ്ടാം മല്‍സരത്തിലെ വിജയമായിരുന്നു ആധികാരികം. അയര്‍ലന്‍ഡുകാര്‍ ആശ്വാസ ജയത്തിനായി ശ്രമിക്കുമ്പോഴും ഇന്ത്യയുടെ ആധികാരികതയായിരിക്കും ഇന്നും പ്രകടമാവുക.

ഏഷ്യാ കപ്പ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനാല്‍ ആരിലും സെലക്ഷന്‍ സമ്മര്‍ദ്ദമില്ല. സഞ്ജു സാംസണ് രണ്ടാം മല്‍സരത്തില്‍ സ്വതസിദ്ധമായ ശൈലിയില്‍ കളിച്ചിരുന്നു. പക്ഷേ ഏഷ്യാ കപ്പ് സംഘത്തില്‍ റിസര്‍വ് താരം മാത്രമായത് അദ്ദേഹത്തിന് നിരാശ സമ്മാനിച്ചിട്ടുണ്ട. പക്ഷേ ഒരിക്കല്‍ പോലും സെലക്ഷന്‍ കാര്യത്തില്‍ പരാതി പറയാത്ത താരമാണ് സഞ്ജു.