india

ടൗട്ടെ ചുഴലിക്കാറ്റ്; ഗുജറാത്തില്‍ 45 പേര്‍ മരിച്ചു

By Test User

May 19, 2021

അഹ്മദാബാദ്: ഗുജറാത്തിലെ 12 ജില്ലകളില്‍ ആഞ്ഞുവീശിയ ടൗട്ടെ ചുഴലിക്കാറ്റില്‍ ഇതുവരെ 45 പേര്‍ മരിച്ചു.

ഇതിനിടെ, ഗുജറാത്തിലെയും അനുബന്ധമായി കിടക്കുന്ന കേന്ദ്ര ഭരണ പ്രദേശമായ ദിയുവിലെയും ടൗട്ടെ ബാധിത മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറില്‍ ആകാശ വീക്ഷണം നടത്തി. ഗുജറാത്തിലെ ഭാവ്‌നഗര്‍, ഗിര്‍ സോംനാഥ്, അംറേലി ജില്ലകളിലും ദിയുവിലുമാണ് നിരീക്ഷണം നടത്തിയത്. ഗുജറാത്തിന് 1000 കോടിയുടെ അടിയന്തര സഹായം മോദി പ്രഖ്യാപിച്ചു. പ്രകൃതി ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.