kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി

By Test User

February 05, 2022

സംവിധായകന്‍ ബാലചന്ദര്‍ കുമാറിനെതിരെ പീഡന പരാതിയുമായി കണ്ണൂര്‍ സ്വദേശിനി. പത്തുവര്‍ഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിലെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.

പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി കൈമാറി. തന്നെ ഇത്രയധികം പീഡിപ്പിച്ച വ്യക്തി ആണല്ലോ ആക്രമിക്കപ്പെട്ട നടിയുടെ നീതിക്കായി ചാനലുകളില്‍ ധാര്‍മികത പറയുന്നത് എന്ന് മനസ്സിലാക്കിയതോടെ ആണ് കേസ് നല്‍കാന്‍ തീരുമാനിച്ചതെന്ന് യുവതി പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലോട് കൂടിയാണ് ബാലചന്ദ്രകുമാര്‍ വാര്‍ത്തകളില്‍ സജീവമായി തുടങ്ങിയത്.