kerala

ഡ്രൈവര്‍ ഉറങ്ങിപ്പോയി, തൃശൂരില്‍ വാഹനങ്ങളുടെ കൂട്ടയിടി, എട്ട് വാഹനങ്ങള്‍ തകര്‍ന്നു

By webdesk14

May 05, 2023

തൃശൂര്‍ പുതുക്കാട് വാഹനങ്ങളുടെ കുട്ടയിടി. സിഗ്നലില്‍ നിര്‍ത്തി ഇട്ടിരുന്ന വാഹനങ്ങള്‍ക്ക് പുറകില്‍ ടോറസ് വന്നിടിച്ചുണ്ടായ അപകടത്തില്‍ 8 വാഹനങ്ങള്‍ തകര്‍ന്നു. നാല് കാറുകളും ഒരു ടെംബോയും രണ്ട് സ്‌കൂട്ടറുകളും, ടോറസ് ലോറിയുമാണ് അപകടത്തില്‍ തകര്‍ന്നത്.

ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമായി പറയുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. പെരുമ്പാവൂരില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് സിഗ്നലില്‍ നിര്‍ത്തിയിരുന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവറെ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.