kerala

ടി.പി. വധക്കേസിലെ പ്രതി കുഞ്ഞനന്തനെ ന്യായീകരിച്ച കെ.കെ. ശൈലജക്കെതിരെ വിമർശനവുമായി വി.ടി. ബൽറാം

By webdesk13

February 22, 2024

ആർ.എം.പി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന്‍റെ മരണം വീണ്ടും ചര്‍ച്ചയാകുന്നതിനിടെ മുൻ മന്ത്രി കെ.കെ. ശൈലജക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് വി ടി ബല്‍റാം.

കുഞ്ഞനന്തൻ മരിച്ച സമയത്ത് കെ.കെ. ശൈലജ ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു ബൽറാമിന്‍റെ വിമര്‍ശനം.

‘ഹൈക്കോടതി പോലും കൊലപാതകിയായി വിധിയെഴുതിയ ഒരു പ്രമുഖ ക്രിമിനൽ മരിച്ചുപോയപ്പോൾ മറ്റൊരു പ്രമുഖ നന്മമരം എഴുതിയ കരളലിയിക്കുന്ന ഗദ്ഗദക്കുറിപ്പാണിത്.

പിആർ വർക്കിന്റെ അകമ്പടിയോടെ അവരൊക്കെ വീണ്ടും പുട്ടിയിട്ട് വരുന്നതിന് മുൻപ് ഇന്നാട്ടിലെ നിഷ്ക്കളങ്കരോട് ഒന്നോർമ്മപ്പെടുത്തുകയാണ്; ടി പി ചന്ദ്രശേഖരനെന്ന കമ്മ്യൂണിസ്റ്റുകാരന്റെ രക്തം പുരണ്ടിരിക്കുന്നത് ഏതാനും ചില വാടകക്കൊലയാളികളിൽ മാത്രമല്ല, ഇതുപോലുള്ള കുഞ്ഞനന്തേട്ടന്മാരെ ഇപ്പോഴും ന്യായീകരിച്ചു കൊണ്ടിരിക്കുന്ന മുഴുവൻ മനുഷ്യരൂപികളുടേയും കൈകളിൽക്കൂടിയാണ്​’.