kerala

ടി പി മാധവന് യാത്രാമൊഴി നല്‍കി നാട്

By webdesk17

October 10, 2024

മലയാളസിനിമയില്‍ നിറ സാന്നിധ്യമായിരുന്ന നടനും സംവിധായകനുമായ ടിപി മാധവന് യാത്രാമൊഴി നല്‍കി നാട്. തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിച്ചു. സിനിമ സീരിയല്‍ – സാംസ്‌കാരിക- സാമൂഹിക -രാഷ്ട്രീയ രംഗത്തുള്ള നിരവധിപ്പേരാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.

കൊല്ലം എന്‍ എസ് സഹകരണ ആശുപത്രിയില്‍ നിന്നും രാവിലെ വിലാപയാത്രയായി മൃതദേഹം പത്തനാപുരം ഗാന്ധിഭവനിലെത്തിക്കുകയായിരുന്നു. പൊതുദര്‍ശനത്തിന് ശേഷം ഗാന്ധിഭവനില്‍ സര്‍വ്വ മത പ്രാര്‍ത്ഥനയും നടന്നു.

പിന്നീട് തിരുവനന്തപുരത്ത് എത്തിച്ച ടി പി മാധവന്റെ മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വച്ചു. മന്ത്രിമാര്‍, സിനിമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേരാണ് തിരുവനന്തപുരത്തും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

വര്‍ഷങ്ങളായി ടി പി മാധവനില്‍ നിന്നും മാറി താമസിക്കുകയായിരുന്ന മക്കളും ടിപി മാധവനെ അവസാനമായി കാണാന്‍ പൊതുദര്‍ശന വേദിയില്‍ എത്തി. വൈകിട്ടോടെയാണ് തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിച്ചത്.