kerala

പരോള്‍ കഴിഞ്ഞ് ടി.പി വധക്കേസ് പ്രതി ജയിലിലേക്ക്; റീലിന് രൂക്ഷവിമര്‍ശനം

By webdesk17

October 07, 2024

ടി പി വധക്കേസിലെ അഞ്ചാം പ്രതി ഷാഫി പരോള്‍ കഴിഞ്ഞു ജയിലില്‍ പോകുന്നതിനിടെ പകര്‍ത്തിയ വീഡിയോയ്ക്കെതിരെ രൂക്ഷ വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും വീഡിയോയ്ക്കെതിരെ രംഗത്തെത്തി.

‘എംബിഎ പാസ്സായിട്ട് ദുബായില്‍ ജോലിക്ക് പോവുകയല്ല, ടി പിയെ കൊന്ന കേസില്‍ പരോള്‍ കഴിഞ്ഞു ജയിലില്‍ പോകുന്ന സഖാവാണ്’ എന്ന് രാഹുല്‍ വിമര്‍ശിച്ചു.

വീഡിയോയില്‍ കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം ഭക്ഷണം കഴിച്ച് യാത്ര പറഞ്ഞ് ഇന്നോവ കാറില്‍ ജയിലിലേക്ക് മടങ്ങുന്നതാണ് കാണിച്ചിട്ടുള്ളത്. മാസ് ബിജിഎം കൊടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തിയിരുന്നു. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ് പ്രതികളുടെ ശിക്ഷയാണ് ഇരട്ട ജീവപര്യന്തമാക്കിയത്.