kerala

ടി.പി കൊലക്കേസ്; പ്രതി ടി.കെ രജീഷിന് വീണ്ടും പരോള്‍

By webdesk18

December 19, 2025

കോഴിക്കോട്: ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് വീണ്ടും പരോള്‍ അനുവദിച്ചു. 20 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രജീഷിന് രണ്ടാം തവണയാണ് പരോള്‍ അനുവദിക്കുന്നത്. 30 ദിവസത്തെ പരോളാണ് നേരത്തെ അനുവദിച്ചിരുന്നത്. ആയുര്‍വേദ ചികിത്സ കഴിഞ്ഞ് ഈ മാസം ഏഴിനാണ് രജീഷ് തിരിച്ചെത്തിയത്. തുടര്‍ന്ന് വീണ്ടും പരോള്‍ അനുവദിച്ചിരിക്കുകയാണ്.

ടി.പി കേസിലെ പ്രതികള്‍ക്ക് പരോളിന് ജയില്‍ ഡിഐജി പണം വാങ്ങിയെന്ന പരാതി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണംവാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും പരോള്‍ അനുവദിക്കാന്‍ പലരില്‍നിന്ന് പണം വാങ്ങിയെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ജയില്‍ ഡിഐജി എം.കെ. വിനോദ് കുമാറിന്റെ പേരില്‍ വിജിലന്‍സ് കേസെടുത്തിരുന്നു.