kerala

ടി.പി വധക്കേസ്: പ്രതികളെ വിട്ടയക്കാന്‍ വഴിവിട്ട നീക്കം; ശിക്ഷാ ഇളവിന് പൊലീസ് റിപ്പോര്‍ട്ട് തേടി

By webdesk14

June 22, 2024

ഹൈക്കോടതി വിധി മറികടന്ന് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയയ്ക്കാൻ നീക്കം. ശിക്ഷായിളവ് സംബന്ധിച്ചു പോലീസിനോട് പ്രതികളുടെ റിപ്പോര്‍ട്ടാവശ്യപ്പെട്ടുകൊണ്ടുള്ള കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ കത്തിലാണ് ടി പി വധക്കേസിലെ നാലാം പ്രതി ടി കെ രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരുടെ പേരുകളുളളത്. ജയില്‍ ഉപദേശകസമിതിയാണ് പ്രതികളുടെ പട്ടിക തയ്യാറാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെയാണു ജയില്‍ സൂപ്രണ്ട് പോലീസിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം ഹൈക്കോടതി വിധിയെ മറികടക്കുന്നതാണെന്നാണ് ഉയരുന്ന പ്രധാന നിരീക്ഷണം. ശിക്ഷാ ഇളവില്ലാതെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളെയാണു വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നതാണ് ഉത്തരവിനെ വിവാദത്തിലാക്കുന്നത്. പ്രതികളുടെ അപ്പീല്‍ തള്ളിക്കൊണ്ട് ശിക്ഷ വര്‍ധിപ്പിച്ച ഹൈക്കോടതി 20 വര്‍ഷം വരെ പ്രതികള്‍ക്കു ശിക്ഷായിളവ് പാടില്ലെന്നും വിധിച്ചിരുന്നു.