kerala

ടിപി വധക്കേസ്; ഒന്നാം പ്രതിക്ക് പരോള്‍, സ്വാഭാവികമെന്ന് ജയില്‍ അധികൃതര്‍

By webdesk18

January 12, 2026

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിക്ക് വീണ്ടും പരോള്‍. ഒന്നാം പ്രതി എം സി അനൂപിനാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പരോള്‍ അനുവദിച്ചത്. സ്വാഭാവിക പരോള്‍ എന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. 20 ദിവസത്തേക്കാണ് പരോള്‍ നല്‍കിയിരിക്കുന്നത്.

അതേ സമയം, ടിപി വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ആരോഗ്യ-കാരണങ്ങളാലാണ് ജാമ്യാപേക്ഷ. ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നില്ല. ഭരണ കക്ഷിയില്‍പ്പെട്ട ആളായതിനാലാണ് സര്‍ക്കാര്‍ എതിര്‍ക്കാത്തതെന്നും ജ്യോതിബാബുവിന് ജാമ്യം നല്‍കരുതെന്നും കെ.കെ.രമയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു.