india

വിജയദശമി ആഘോഷത്തിനിടെ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് അപകടം; കുട്ടികളുൾപ്പടെ 13 പേർ മരിച്ചു

By webdesk14

October 03, 2025

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദുര്‍ഗ വിഗ്രഹ നിമജ്ജത്തിനിടെയുണ്ടായ രണ്ട് അപകടങ്ങളില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ 10 പേരും കുട്ടികളാണ്. നിമജ്ജനത്തിന് വേണ്ടി പുറപ്പെട്ട ഖന്‍ദ്വ ജില്ലയിലെ അര്‍ദ്‌ല, ജമ്‌ലി എന്നിവിടങ്ങളില്‍ നിന്നുള്ള 25 ഓളം പ്രദേശവാസികള്‍ സഞ്ചരിച്ച ട്രാക്ടര്‍ കായലില്‍ മറിഞ്ഞാണ് ഒരു അപകടമുണ്ടായത്.