എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ ശബരിമലയിലെ ട്രാക്ടര്‍ യാത്രയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പമ്പയില്‍ നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചും അജിത് കുമാര്‍ ട്രാക്ടറില്‍ യാത്രചെയ്തിരുന്നു.
വിഷയത്തില്‍ എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് വിശദീകരണം നല്‍കി. അതേസമയം കാലുവേദനിച്ചതിനാലാണ് ട്രാക്ടറില്‍ കയറിയതെന്നാണ് അജിത് കുമാറിന്റെ വിശദീകരണം.
നേരത്തെ ട്രാക്ടര്‍ യാത്രയുമായി ബന്ധപ്പെട്ട് ഡ്രൈവറെ മാത്രം പ്രതിയാക്കി പമ്പ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതിയും രംഗത്ത് വന്നിരുന്നു. നടപടി ദൗര്‍ഭാഗ്യകരമാണെന്നാണ് കോടതി വിലയിരുത്തിയത്. വിഷയത്തില്‍ കോടതി ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും ദേവസ്വം ബോര്‍ഡില്‍ നിന്നും വിശദീകരണവും തേടിയിരുന്നു.