kerala

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; ജനുവരി അഞ്ച് മുതല്‍ നടപ്പാക്കും

By webdesk18

December 31, 2025

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം. ജനുവരി അഞ്ച് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റല്‍, റോഡ് അറ്റകുറ്റപ്പണികള്‍ എന്നിവ നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം.

മള്‍ട്ടി ആക്സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അതേസമയം, ക്രിസ്മസ്-പുതുവത്സര അവധി പ്രമാണിച്ച് വയനാട്ടിലേക്ക് എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ അനിയന്ത്രിതമായ വര്‍ദ്ധനവ് കാരണം താമരശ്ശേരി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പുലര്‍ച്ചെ മുതല്‍ തന്നെ ചുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാനാകുക.